കൊച്ചി: ഭാരതീയ വിദ്യാഭവൻ കൊച്ചി കേന്ദ്രത്തിന്റെ സുവർണജൂബിലി ആഘോഷങ്ങളോടനുബന്ധിച്ച് തൃശൂർ കേന്ദ്രത്തിന്റെ വൈസ് ചെയർമാൻ പി.ചിത്രൻ നമ്പൂതിരിപ്പാടിനെ ഇന്ന് വൈകിട്ട് 4 ന് അനുമോദിക്കും.
എഴുത്തുകാരനും വിദ്യാഭ്യാസ വിചക്ഷണനും സാമൂഹിക പ്രവർത്തകനുമാണ് ചിത്രൻ നമ്പൂതിരിപ്പാട്. മികച്ച അദ്ധ്യാപകനുള്ള ദേശീയ പുരസ്‌കാരം നേടിയ അദ്ദേഹം 100-ാം വയസിലും ഹിമാലയൻ യാത്ര നടത്തിയിട്ടുണ്ട്. ഭാരതീയ വിദ്യാഭവൻ കേന്ദ്രത്തിൽ പട്ടേൽ സഭാഗൃഹത്തിലാണ് ആദരവ്.