കോലഞ്ചേരി: പൂത്തൃക്ക പബ്ലിക് ലൈബ്രറിയുടെ ആഭിമുഖ്യത്തിൽ ശാസ്ത്ര സാഹിത്യ പരിഷത്തിന്റെ സഹകരണത്തോടെ ലൈബ്രറി ഹാളിൽ വച്ച് 'കാലവസ്ഥാ വ്യതിയാനവും കേരളവും ' എന്ന വിഷയത്തിൽ ജനകീയ സംവാദം നടത്തി. പൂത്തൃക്ക പഞ്ചായത്ത് വികസന കാര്യ സ്റ്റാൻഡിംഗ് കമ്മി​റ്റി ചെയർമാൻ പോൾ വെട്ടിക്കാടൻ ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് സി.എം.ജേക്കബ്ബ് അദ്ധ്യക്ഷനായി. സെക്രട്ടറി കൃഷ്ണകുമാർ, എൻ.യു. മാത്യു, കെ.പി സാജു, ജിമ്മി പോൾ, കെ .സി രവി, വാസു, എം.എ രവി, വിശ്വംഭരൻ, സോമൻ ജോസ്, ജോൺ കെ.തോമസ്, ശ്രീജിത്ത് ,ഷിബു പോൾ എന്നിവർ ചർച്ചയിൽ പങ്കെടുത്തു.