കോലഞ്ചേരി: വടവുകോട് സാമൂഹ്യ ആരോഗ്യ കേന്ദ്രത്തിന്റെ നേതൃത്വത്തിൽ കുഷ്ഠരോഗ നിർമ്മാർജ്ജന ബോധവത്കരണ യജ്ഞം 'സ്പർശ് ' ക്യാമ്പയിൻ സമാപിച്ചു. ചൂണ്ടിയിൽ നടന്ന സമാപനയോഗം പൂത്തൃക്ക പഞ്ചായത്ത് പ്രസിഡന്റ് ഷിജി അജയൻ ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് പഞ്ചായത്ത് സ്റ്റാൻഡിംഗ് കമ്മറ്റി ചെയർമാൻ എൻ.എൻ രാജൻ അദ്ധ്യക്ഷനായി. ബ്ലോക്ക് മെഡിക്കൽ ഓഫീസർ ഡോ.വിനോദ് പൗലോസ് ബോധവത്ക്കരണ സന്ദേശം നൽകി.ബ്ലോക്ക് സി.എച്ച്.സി ഹെൽത്ത് സൂപ്പർവൈസർ ഇൻചാർജ്ജ് അജിതമ്മ ,പൂത്തൃക്ക ജൂണിയർ എച്ച്.ഐ കെ. കെ .സജീവ് ,ബ്ലോക്ക് പഞ്ചായത്തംഗം രമേശൻ,പൂത്തൃക്ക പഞ്ചായത്ത് വൈസ് പ്രസിഡന്റ് വിജു നത്തുംമോളത്ത്, സ്റ്റാൻഡിംഗ് കമ്മറ്റി ചെയർപേഴ്‌സൻ സാലിബേബി, പോൾവെട്ടിക്കാടൻ,എ.സുഭാഷ്, എൻ.എം കുര്യാക്കോസ് , പി.ആർ.ഒ ലിനി തുടങ്ങിയവർ സംസാരിച്ചു. സമാപനത്തോടനുബന്ധിച്ച് എറണാകുളം സുധീന്ദ്ര നഴ്‌സിംഗ് കോളേജിലെ വിദ്യാർത്ഥികളുടെ നേതൃത്വത്തിൽ ഫ്ലാഷ്‌മോബ്, പോസ്റ്റർ പ്രദർശനവും സംഘടിപ്പിച്ചു .