kklm
ഉദ്ഘാടനത്തിനായി ഒരുങ്ങി നില്ക്കുന്ന കൂത്താട്ടുകുളത്തെ ആഗ്രോ പാർക്ക്


50 ചെറുകിട കമ്പനികൾക്ക് പ്രവർത്തിക്കും

കൂത്താട്ടുകുളം: സംസ്ഥാന സർക്കാർ നടപ്പിലാക്കുന്ന വ്യവസായ പ്രോത്സാഹന പദ്ധതികളുടെ ചുവട് പിടിച്ച് അഗ്രോപാർക്കിന്റെ നേതൃത്വത്തിൽ സംസ്ഥാനത്തെ ആദ്യ സ്വകാര്യ വ്യവസായ പാർക്ക് ഇന്നു മുതൽ കൂത്താട്ടുകുളത്ത് പ്രവർത്തനം ആരംഭിക്കും. ആക്സെൻഡ് 2020 ൽ അവതരിപ്പിച്ച പദ്ധതിയാണ് വളരെ വേഗത്തിൽ നടപ്പാക്കുന്നത്. 2017ൽ ഈസി ഒഫ്‌ ഡൂയിംഗ് ബിസിനസിന്റെ ഭാഗമായി സ്വകാര്യപാർക്കുകൾ ആരംഭിക്കാൻ അനുമതി നൽകിയിരുന്നു. എറണാകുളം ജില്ലയിലെ കൂത്താട്ടുകുളത്ത് 13 ഏക്കർ സ്ഥലത്ത് 2 ലക്ഷം സ്‌ക്വയർ ഫീറ്റ് ബിൽഡിംഗാണ് ചെറുകിട വ്യവസായങ്ങൾക്കായി ഒരുക്കിയിട്ടുള്ളത്. 2014 മുതൽ കാർഷിക ഭക്ഷ്യ സംസ്‌കരണ ചെറുകിട വ്യവസായമേഖലയിൽ സംരംഭകത്വ വികസന പ്രവർത്തനങ്ങളുമായി സംസ്ഥാനത്തിനാകെ മാതൃകയായി മാറിയ അഗ്രോപാർക്കാണ് സംസ്ഥാനത്തെ ആദ്യ സ്വകാര്യ വ്യവസായ പാർക്കിന്റെ പ്രമോട്ടേർഴ്‌സ്.

ഉദ്ഘാടനം ഇന്ന്

രാവിലെ 11 ന് നടക്കുന്ന ചടങ്ങിൽ അഡ്വ. അനൂപ് ജേക്കബ് എം.എൽ.എ ഉദ്ഘാടനം ചെയ്യും. റോയ് എബ്രഹാം(മുൻസിപ്പൽ ചെയർമാൻ) അദ്ധ്യക്ഷത വഹിക്കും. ബിജു എബ്രഹാം(ജനറൽ മാനേജർ, ജില്ലാ വ്യവസായകേന്ദ്രം, എറണാകുളം) കമ്പനികൾക്കുള്ള സ്‌പേസ് അലോട്ട്മെന്റ് നിർവഹിക്കും. എം.ജെ. ജേക്കബ് എക്സ് എം എൽ എ മുഖ്യാതിഥി ആയിരിക്കും. ഒ.എൻ. വിജയൻ (തിരുമാറാടി പഞ്ചായത്ത് പ്രസിഡന്റ്) വെബ്‌സൈറ്റ് ഉദ്ഘാടനം നിർവഹിക്കും. ഏകദിന സൗജന്യ സംരംഭകത്വ ശില്പപശാല .ഇന്ന് 10 മണിമുതൽ അഗ്രോപാർക്ക് ഇൻഡസ്‌ട്രിയൽ എസ്റ്റേറ്റ് കൂത്താട്ടുകുളത്ത് വച്ചാണ് നടത്തുന്നത് .