ആലുവ: മിഡ് ടൗൺ സ്പീച്ച് ആൻഡ് ഹിയറിംഗ് സ്‌പെഷ്യലിസ്റ്റസിന്റെയും കീഴ്മാട് പൗരസംരക്ഷണ സമിതിയുടെയും സീനിയർ സിറ്റിസൺസ് ഫോറത്തിന്റെയും ആഭിമുഖ്യത്തിൽ സൗജന്യ കേൾവി പരിശോധന ക്യാമ്പ് സംഘടിപ്പിക്കും. 15ന് രാവിലെ ഒമ്പതുമുതൽ വൈകിട്ട് നാലുവരെ എടയപ്പുറം റേഷൻകട കവലയിലാണ് ക്യാമ്പ്. ബ്‌ളോക്ക് പഞ്ചായത്ത് അംഗം അസീസ് എടയപ്പുറം ഉദ്ഘാടനം ചെയ്യും. സീനിയർ സിറ്റിസൺസ് ഫോറം പ്രസിഡന്റ് കെ.എം. അബ്ദുൾ കരീം അദ്ധ്യക്ഷത വഹിക്കും. വാർഡ് മെമ്പർ സാഹിദ അബ്ദുൾസലാം മുഖ്യപ്രഭാഷണം നടത്തും. പൗരസംരക്ഷണസമിതി പ്രസിഡന്റ് അബൂബക്കർ ചെന്താര, രക്ഷാധികാരികളായ പി.എ. മെഹബൂബ്, ഷീബ സുനിൽ പൊന്നംകുളത്ത്, ഐഷ ബീവി കുഞ്ഞുപിള്ള, സി.കെ. ബാലകൃഷ്ണൻ, എം.എസ്. അബ്ദുൾ കരീം എന്നിവർ സംസാരിക്കും.