ആലുവ: സി.എസ്.ഐ കൊച്ചി മഹായിടവകയുടെ നാലാമത് ക്വയർഫെസ്റ്റ് ആലുവയിൽ ശനിയാഴ്ച നടക്കും. സെന്റ്. ജോൺ ദി ബാപ്റ്റിസ്റ്റ് സി.എസ്.ഐ ദേവാലയത്തിൽ രാവിലെ ഒമ്പതിന് നടക്കുന്ന ചടങ്ങിൽ ചർച്ച് ഒഫ് സൗത്ത് ഇന്ത്യ കൊച്ചിൻ ഡയോസിസ് ബിഷപ്പ് ബി.എൻ ഫെൻ ക്വയർ ഫെസ്റ്റ് ഉദ്ഘാടനം നിർവഹിക്കും. മൂന്നാർ മുതൽ പാലക്കാട് വരെയുള്ള വിവിധ സി.എസ്.ഐ ദേവാലയങ്ങളിലെ ഗായകസംഘ അംഗങ്ങൾ പാശ്ചാത്യ, ഭാരതീയ ശൈലിയിലുള്ള ഗാനങ്ങൾ ആലപിക്കും.