കടവന്ത്ര: എസ്.എൻ.ഡി.പി യോഗം കടവന്ത്ര ശാഖയിലെ ഡോ. പല്പു കുടുംബയോഗത്തിന്റെ ആഭിമുഖ്യത്തിൽ ഡോ. പല്പുവിനെ അനുസ്‌മരിച്ചു. മട്ടലിൽ ഭഗവതി ക്ഷേത്ര ഹാളിൽ നടന്ന യോഗത്തിൽ സിന്ധു ജയേഷ് അദ്ധ്യക്ഷത വഹിച്ചു. എ.വി. ഗിരി ചോറ്റാനിക്കര പ്രഭാഷണം നടത്തി. മട്ടലിൽ ക്ഷേത്ര മാനേജിംഗ് ട്രസ്റ്റി കെ.കെ. മാധവൻ, ടി.കെ. പത്മനാഭൻ, കെ.കെ. ജവഹരി നാരായണൻ, പി.വി. സാംബശിവൻ, എ.എം. ദയാനന്ദൻ, ഭാമ പത്മനാഭൻ, മണി ഉദയകുമാർ, പ്രസീന ദയാനന്ദൻ എന്നിവർ സംസാരിച്ചു.