കൊച്ചി: സമൂഹത്തിന് പുതിയ ദിശാബോധവും രാഷ്ട്രപുരോഗതിക്ക് പുത്തൻ കാഴ്ചപ്പാടും നൽകിയ വ്യക്തിത്വമായിരുന്നു ദീൻദയാൽ ഉപാദ്ധ്യായയെന്ന് യുവമോർച്ച സംസ്ഥാന സെക്രട്ടറി സന്ദീപ് ജി. വാര്യർ പറഞ്ഞു.
ബി.ജെ.പി. എറണാകുളം ജില്ലാ കമ്മിറ്റി സംഘടിപ്പിച്ച ദീൻദയാൽ ഉപാദ്ധ്യായയുടെ ബലിദാന ദിനാചരണത്തിൽ മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം. ബി.ജെ.പി. ജില്ലാ പ്രസിഡന്റ് വി.എൻ. വിജയൻ ഉദ്ഘാടനം നിർവഹിച്ചു. മണ്ഡലം പ്രസിഡന്റ പി.ജി. മനോജ്കുമാർ അദ്ധ്യക്ഷത വഹിച്ചു.
ജില്ലാ ജനറൽ സെക്രട്ടറി കെ.എസ്. ഷൈജു, കൗൺസിലർ സുധ ദിലീപ്, മഹിളാമോർച്ച ജില്ലാ പ്രസിഡന്റ് പത്മജ എസ്. മേനോൻ, ഒ.ബി.സി. മോർച്ച സംസ്ഥാന ട്രഷറർ സുനിൽ തീരഭൂമി, ജില്ലാ ജനറൽ സെക്രട്ടറിമാരായ കെ. വിശ്വനാഥൻ, എൻ.വി.സുദീപ്, ബി.ജെ.പി.വൈപ്പിൻ മണ്ഡലം പ്രസിഡന്റ് എം.എൻ. വേദരാജ്, യുവമോർച്ച സംസ്ഥാനസമിതി അംഗം ആർ. അരവിന്ദ്, മണ്ഡലം സെക്രട്ടറി പി.എസ്. സ്വരാജ്, മഹിളാമോർച്ച മണ്ഡലം പ്രസിഡന്റ് രമാദേവി തുടങ്ങിയവർ പ്രസംഗിച്ചു.