ആലുവ: ആലുവ താലൂക്ക് ലൈബ്രറി കൗൺസിൽ പ്രസിഡന്റായി കെ. രവിക്കുട്ടനെയും സെക്രട്ടറിയായി വി.കെ. ഷാജിയെയും തിരഞ്ഞെടുത്തു. കെ.സി. വത്സല (വൈസ് പ്രസിഡന്റ്), കെ.പി. റെജീഷ് (ജോയിന്റ് സെക്രട്ടറി), എ.എസ്.ജയകുമാർ, എ.എം. പ്രസാദ്, ജിനേഷ് ജനാർദ്ദനൻ, കെ.എ. രാജേഷ്, വി.കെ. അശോകൻ (എക്‌സിക്യുട്ടീവ് കമ്മിറ്റി അംഗങ്ങൾ) എന്നിവരാണ് മറ്റ് ഭാരവാഹികൾ. ആലുവ വിദ്യാഭ്യാസ ഉപജില്ലാ ഓഫീസർ ഷൈല പാറപ്പുറത്ത് റിട്ടേണിഗ് ഓഫീസറായിരുന്നു.
ജില്ലാ ലൈബ്രറി കൗൺസിലിലേക്ക് എം.ആർ. സുരേന്ദ്രൻ, വേലായുധൻ, കെ.കെ. സുരേഷ്, കെ.ആർ. ബാബു, എസ്.എ.എം. കമാൽ, ഉഷ മാനാട്ട് എന്നിവരെയും തിരഞ്ഞെടുത്തു.