നെടുമ്പാശേരി: ചെങ്ങമനാട് പൊലീസ് സ്റ്റേഷൻ ആഭിമുഖ്യത്തിൽ പ്രൈവറ്റ് ബസ് ഓപ്പറേറ്റേഴ്‌സ് അസോസിയേഷൻെറയും നെടുമ്പാശേരി മേഖല വ്യാപാരി വ്യവസായി ഏകോപന സമിതിയുടെയും സഹകരണത്തോടെ സംഘടിപ്പിച്ച റോഡ് സുരക്ഷ ബോധവത്കരണ സെമിനാർ ചെങ്ങമനാട് സ്റ്റേഷൻ ഹൗസ് ഓഫീസർ ആർ. രഗീഷ്‌കുമാർ ഉദ്ഘാടനം ചെയ്തു. ജനമൈത്രി കമ്മ്യൂണിറ്റി റിലേറ്റിംഗ് ഓഫീസർ പി.എം. സിറാജുദ്ദീൻ അദ്ധ്യക്ഷത വഹിച്ചു. ആലുവ മോട്ടോർ വെഹിക്കിൾ ഇൻസ്‌പെക്ടർ എ.എം. സിദ്ധിഖ് ക്ളാസെടുത്തു. ബി.ഒ. ഡേവിസ്, സി.പി. തര്യൻ, എ.വി. സുരേഷ്, ഫാ.പി. മൈക്കിൾ, പി.എം. ബൈജു തുടങ്ങിയവർ സംസാരിച്ചു.