march
ഫ്ലാറ്റുകൾക്ക് അനുമതിനൽകിയമരട് പഞ്ചായത്ത് അധികൃതരെ അറസ്റ്റ് ചെയ്യണമെന്നാവശ്യപ്പെട്ട് മുൻമന്ത്രി കെ..ബാബുവിന്റെ നേതൃത്വത്തിൽ കോൺഗ്രസ് മരട് മണ്ഡലംകമ്മിറ്റി ക്രൈംബ്രാഞ്ച് ഓഫീസിലേക്ക് മാർച്ചും ധർണ്ണയും നടത്തുന്നു

മരട്:നിയമവിരുദ്ധമായി ഫ്ലാറ്റുകൾക്ക് അനുമതി നൽകിയ മരട് പഞ്ചായത്ത് അധികൃതരെ സംരക്ഷിക്കുന്ന ക്രൈംബ്രാഞ്ച് നടപടിക്കെതിരെ കോൺഗ്രസ് മരട് മണ്ഡലംകമ്മിറ്റി മാർച്ചും ധർണ്ണയും നടത്തി.തൃപ്പൂണിത്തുറ സ്റ്റാച്ചു ജംഗക്ഷനിൽ നിന്നാരംഭിച്ച മാർച്ച് ക്രൈംബ്രാഞ്ച് ഓഫീസിനു മുമ്പിൽ പൊലീസ് തടഞ്ഞു. ധർണ്ണ മുൻമന്ത്രി കെ.ബാബു ഉദ്ഘാടനം ചെയ്തു. ക്രൈംബ്രാഞ്ച് സിപിഎം നേതാക്കളുടെചട്ടുകമായി അധപതിച്ചിരിക്കുകയാണെന്ന് കെ.ബാബു ആരോപിച്ചു. ഡിസിസി ജന.സെക്രട്ടറി ആർ.കെ സുരേഷ് ബാബു അദ്ധ്യക്ഷത വഹിച്ചു. കെ.പി സി സി നിർവാഹക സമിതി അംഗം കെ.ബി മുഹമ്മദ് കുട്ടി,ഡി.സി.സി ജന. സെക്രട്ടറി.ആർ.വേണുഗോപാൽ,ബ്ലോക്ക് പ്രസിഡന്റ് സി.വിനോദ്,യു.ഡി.എഫ് നിയോജമണ്ഡലം ചെയർമാൻ ബാബു ആന്റണി,മത്സ്യതൊഴിലാളികോൺഗ്രസ് ജില്ലാപ്രസിഡന്റ് ആന്റണികളരിക്കൽ,മുൻ നഗരസഭാ ചെയർമാൻ ടി.കെ ദേവരാജൻ,ടി.പി.ആന്റണി മാസ്റ്റർ,ആന്റണിആശാംപറമ്പിൽ,അജിതാനന്ദകുമാർ,സുനിലാ സിബി, ടി.എച്ച് നദീറ,ലാൽബർട്ട് ചെട്ടിയാംകുടി തുടങ്ങിയവർ പ്രസംഗിച്ചു.