കൊച്ചി: പാസ്‌പോർട്ട് മേളയുടെ ഭാഗമായി ആലുവ, കോട്ടയം, തൃശൂർ പാസ്‌പോർട്ട് സേവാ കേന്ദ്രങ്ങൾ 15 ന് തുറന്നു പ്രവർത്തിക്കുമെന്ന് റീജണൽ പാസ്‌പോർട്ട് ഓഫീസർ അറിയിച്ചു. ഓൺലൈനായി മുൻകൂർ സമയം അനുവദിച്ച അപേക്ഷകൾ പരിഗണിക്കും. ഓൺലൈൻ രജിസ്‌ട്രേഷനും കൂടുതൽ വിവരങ്ങൾക്കും www.pasportindia.gov.in എന്ന വെബ്‌സൈറ്റോ എം. പാസ്പോർട്ട് സേവ ആപ്പോ സന്ദർശിക്കുക. ഫോൺ : 9447731152.