നെടുമ്പാശേരി: എളവൂർ സ്രാമ്പിക്കൽ ശ്രീ ഭുവനേശ്വരി ക്ഷേത്രത്തിലെ ഇരുപത്തെട്ടുച്ചാൽ തിരുവുത്സവവും എസ്.എൻ.ഡി.പി യോഗം എളവൂർ കോടുശേരി ശാഖ പ്ളാറ്റിനം ജൂബിലി ആഘോഷം ഉദ്ഘാടനവും നടന്നു. പ്ളാറ്റിനം ജൂബിലി ആഘോഷം എസ്.എൻ.ഡി.പി യോഗം പ്രസിഡന്റ് ഡോ. എം.എൻ. സോമൻ ഉദ്ഘാടനം ചെയ്തു. ശാഖാ പ്രസിഡന്റ് മധു എളവൂർ അദ്ധ്യക്ഷത വഹിച്ചു.

യോഗം അസി. സെക്രട്ടറി കെ.എസ്. സ്വാമിനാഥൻ, യൂണിയൻ പ്രസിഡന്റ് വി. സന്തോഷ് ബാബു, സെക്രട്ടറി എ.എൻ. രാമചന്ദ്രൻ, കൗൺസിലർ കെ.കെ. മോഹനൻ, മുൻ യൂണിയൻ സെക്രട്ടറി കെ.എൻ. ദിവാകരൻ, ക്ഷേത്രം രക്ഷാധികാരി അനിലൻ പുളിക്കൽ, സെക്രട്ടറി കെ.വി. സുരേന്ദ്രൻ, വിജയൻ കടുവേലി, മങ്ങാട്ടുമ്പിള്ളി വിശ്വംഭരൻ, സുധീഷ് സ്രാമ്പിക്കൽ, ബീന രമേശ് എന്നിവർ സംസാരിച്ചു. യോഗം പ്രസിഡന്റിനെ താളമേളങ്ങളുടെ അകമ്പടിയോടെ വേദിയിലേക്ക് ആനയിച്ചു. പുളിക്കൽ സുബ്രഹ്മണ്യൻ സ്മാരക വിദ്യാഭ്യാസ പുരസ്കാര വിതരണവും നടന്നു.