ആലുവ: ആലുവ ടാസിന്റെയും നന്മ മേഖലാ കമ്മിറ്റിയുടെയും സംയുക്താഭിമുഖ്യത്തിൽ ദേശീയ നാടകദിനം മാർച്ച് 27ന് ആലുവായിൽ വിപുലമായി ആഘോഷിക്കും. നാടകരംഗത്ത് വിവിധ സംഭാവനകൾ നൽകിയവരെ ആദരിക്കൽ, നാടക ഗാനമേള, ഏകാങ്കനാടകം എന്നിവ അരങ്ങേറും. സ്വാഗതസംഘം രൂപീകരിച്ചു. ടാസ് പ്രസിഡന്റ് സി.എൻ.കെ. മാരാർ ഉദ്ഘാടനം ചെയ്തു. ടോണി പി. വർഗീസ്, ബാബു പുലിക്കോട്ടിൽ, ജോയ് കളപ്പുര, ബേബി കരുവേലിൽ, രാജ്കുമാർ പുക്കാട്ടുപടി, കെജി. മണികണ്ഠൻ, ഓസ്റ്റിൻ അശോകപുരം, സദാനന്ദൻ പാറാശേരി, എ.എച്ച്. ഷാനവാസ് എന്നിവർ സംസാരിച്ചു.