ksrtc
കുട്ടമശേരിയിൽ എല്ലാ ദീർഘദൂര ബസുകൾക്കുംസ്റ്റോപ്പ് അനുവദിക്കണമെന്നാവശ്യപ്പെട്ട് കീഴ്മാട് പൗരസംരക്ഷണ സമിതി ഗതാഗത മന്ത്രിക്ക് നിവേദനം നൽകുന്നു

ആലുവ: പെരുമ്പാവൂർ ദേശസാത്കൃത റോഡിൽ കുട്ടമശേരിയിൽ എല്ലാ ദീർഘദൂര ബസുകൾക്കും സ്റ്റോപ്പ് അനുവദിക്കണമെന്നാവശ്യപ്പെട്ട് കീഴ്മാട് പൗരസംരക്ഷണ സമിതി ഗതാഗതമന്ത്രിക്ക് നിവേദനം നൽകി. ഏറ്റവും കൂടുതൽ യാത്രക്കാർ ആശ്രയിക്കുന്ന കുട്ടമശേരി വായനശാലാ സ്റ്റോപ്പിൽ എല്ലാ ബസുകളും നിർത്താൻ നടപടി എടുക്കണം. തിരുവനന്തപുരം, മൂന്നാർ, എറണാകുളം ഭാഗത്തേക്കുള്ള പല ബസുകൾക്കും നിലവിൽ കീഴ്മാട് പഞ്ചായത്ത് അതിർത്തിയിൽ ഒരു സ്റ്റോപ്പ് പോലും ഇല്ലെന്ന് സമിതി പ്രസിഡന്റ് അബൂബക്കർ ചെന്താര, രക്ഷാധികാരി പി.എ. മഹ്ബൂബ് എന്നിവർ മന്ത്രിയെ അറിയിച്ചു. നടപടിയെടുക്കാമെന്ന് മന്ത്രി ഉറപ്പ് നൽകി.