വൈപ്പിൻ : പള്ളിപ്പുറം കാത്തലിക്ക് സിറിയൻ ബാങ്ക് സ്‌ട്രോംഗ് റൂമിൽ പാമ്പിനെ കണ്ടെത്തി. പരിഭ്രാന്തരായ ബാങ്ക് ജീവനക്കാർ വിവരം കോടനാട് ഫോറസ്റ്റ് പ്രൊട്ടക്ഷൻ ഫോഴ്‌സിൽ അറിയിച്ചു. അവിടെ നിന്ന് ഉദ്യോഗസ്ഥർ എത്തി പരിശോധിച്ചെങ്കിലും പാമ്പിനെ കണ്ടെത്താനായില്ല.