തൃപ്പൂണിത്തുറ: ഉദയംപേരൂർ പഞ്ചായത്തിലെ ശുദ്ധജല ക്ഷാമം പരിഹരിക്കുക, റോഡുകൾ അറ്റകുറ്റപ്പണി നടത്തുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ച് സി.പി.ഐ പഞ്ചായത്ത് ഓഫീസിസിന് മുന്നിൽ ഫെബ്രുവരി ഇന്നും നാളെയും രാപ്പകൽ സമരം നടത്തും.ഇന്ന് രാവിലെ 9 ന് ആരംഭിക്കുന്ന സമരം സി.പി.ഐ ജില്ലാ സെക്രട്ടറി പി.രാജു ഉദ്ഘാടനം ചെയ്യും. ഇതോടനുബന്ധിച്ച്, വികസന സെമിനാർ, പരിസ്ഥിതി സമ്മേളനം, സാംസ്കാരിക സമ്മേളനം, പ്രതിഷേധ ദീപശൃംഗല എന്നിവയും നടക്കും.