വൈപ്പിൻ : പേപ്പട്ടിയുടെ ആക്രമണത്തിൽ ഫാമിലെ ആട് ചത്തു. പത്തോളം ആടുകൾക്ക് കടിയേറ്റു. നാട്ടുകാർ പേപ്പട്ടിയെ തല്ലിക്കൊന്നു. ഇന്നലെ രാവിലെ പള്ളിപ്പുറം കോവിലകത്തുംകടവ് ബസ് സ്റ്റോപ്പിന് പടിഞ്ഞാറ് വശത്താണ് സംഭവം. കോട്ടപറമ്പിൽ ആന്റണിയുടെ ആട് ഫാമിലാണ് പേപ്പട്ടിയുടെ ആക്രമണമുണ്ടായത്. സമീപത്തെ ഒട്ടേറെ നായ്ക്കളെയും പേപ്പട്ടി ആക്രമിച്ചു.