ആലുവ: പെരിയാറിൽ ആലുവ മാർത്താണ്ഡവർമ്മ പാലത്തിന് സമീപം അജ്ഞാത യുവാവിന്റെ മൃതദേഹം കണ്ടെത്തി. 40 വയസോളം തോന്നിക്കും. 168 സെന്റീമീറ്റർ ഉയരം, വെളുത്തനിറം, വലതു കൈത്തണ്ടയിൽ 'മഹേന്ദ്ര' എന്ന് ഹിന്ദിയിലും ത്രിശൂലവും പച്ച കുത്തിയിട്ടുണ്ട്. നീലയും കറുപ്പും നിറത്തിലുളള ഫുൾകൈ ചെക്ക് ഷർട്ടും കറുത്ത ജീൻസുമാണ് വേഷം. മൃതദേഹം ആലുവ ഗവ. ആശുപത്രി മോർച്ചറിയിൽ. ഫോൺ: 0484 2624006, 9497987114.