മൂവാറ്റുപുഴ:കേരള ശാസ്ത്ര സാഹിത്യ പരിഷത്തിന്റെ ആഭിമുഖ്യത്തിലുള്ള ശാസ്ത്രകലാജാഥ മേഖലയിൽ പര്യടനം നടത്തി.കെ.കെ.കുട്ടപ്പൻ, സിന്ധു ഉല്ലാസ് ,കെ. ആർ. വിജയകുമാർ, ജി.പ്രേംകുമാർ, കെ.കെ.ഭാസ്കരൻ മാസ്റ്റർ ,സുരേഷ് തുടങ്ങിയവർ നേതൃത്വം നൽകി. സമകാലീന ഇന്ത്യയുടെ നേർചിത്രം പ്രതിപാദിക്കുന്ന "ആരാണ് ഇന്ത്യക്കാർ" എന്ന നാടകം വിവിധയിടങ്ങളിൽ അവതരിപ്പിച്ചു.