കോലഞ്ചേരി: തിരുവാണിയൂർ പഞ്ചായത്തിൽ കിഴങ്ങ് വിള കൃഷി വികസനത്തിനുള്ള വിത്ത് കിറ്റ് സൗജന്യ വിതരണം നടന്നു. പഞ്ചായത്ത് പ്രസിഡന്റ് അഡ്വ.കെ.സി പൗലോസ് ഉദ്ഘാടനം ചെയ്തു. സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻമാരായ റെജി ഇല്ലിക്കപറമ്പിൽ, ഐ.വി ഷാജി പഞ്ചായത്തംഗങ്ങളായ അജി കൊട്ടാരത്തിൽ ജെസ്സി ബാബു,ബേബി വർഗീസ്, ഓമന ഷൺമുഖൻ തുടങ്ങിയവർ സംബന്ധിച്ചു.