കുറുപ്പംപടി: കെ.എസ്.ഇ.ബി വർക്കേഴ്‌സ് അസോസിയേഷൻ സി.ഐ.ടി.യു ഡിവിഷൻ സമ്മേളനത്തിന്റെ ഭാഗമായി സംഘടിപ്പിച്ച കൊടിമര പതാകജാഥകൾ സി.ഐ.ടി.യു ഏരിയാ സെക്രട്ടറി കെ.ഇ നൗഷാദ് ഉദ്ഘാടനം ചെയ്തു. വേങ്ങൂർ പള്ളിത്താഴത്ത് ചേർന്ന സമ്മേളനത്തിൽ ഡിവിഷൻ പ്രസിഡന്റ് പി എൻ സോമശേഖരന് പതാക കൈമാറി. കുറുപ്പംപടിയിൽ നിന്ന് കൊടിമര ജാഥയും സംഗമിച്ച് ഡിവിഷൻ ഓഫീസ് അങ്കണത്തിൽ സംസ്ഥാന വൈസ് പ്രസിഡന്റ് എൽ ആർ ശ്രീകുമാർ പതാക ഉയർത്തി. എസ് ശ്രീകുമാർ ,അശോക് എസ് ആനന്ദ്, റെജി മത്തായി, പി എ സാംസൺ തുടങ്ങിയവർ സംസാരിച്ചു. ഇന്ന് രാവിലെ 10ന്അപ്പൂസ് ഓഡിറ്റോറിയത്തിൽ സിഐടിയു ജില്ലാ വൈസ് പ്രസിഡന്റ് അഡ്വ എൻ സി മോഹനൻ സമ്മേളനം ഉദ്ഘാടനം ചെയ്യും.