പറവൂർ : വ്യവസായ വാണിജ്യവകുപ്പ്, കൈത്തറി വസ്ത്ര ഡയറക്ടറുടെ കാര്യാലയം, ജില്ലാ വ്യവസായകേന്ദ്രം എന്നിവ ചേർന്ന് നടത്തുന്ന ‘കൈത്തറി നെയ്ത്തുത്സവം – 2020’ നാളെ (വെള്ളി) രാവിലെ പത്തിന് മുനിസിപ്പൽ ടൗൺഹാളിൽ എസ്. ശർമ എം.എൽ.എ ഉദ്ഘാടനം ചെയ്യും. വി.ഡി. സതീശൻ എം.എൽ.എ അദ്ധ്യക്ഷത വഹിക്കും. മികച്ച നെയ്ത്തുകാർക്ക് നഗരസഭ ചെയർമാൻ ഡി. രാജ്കുമാർ പുരസ്കാരവും ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് യേശുദാസ് പറപ്പിള്ളി നെയ്ത്തുമത്സര ജേതാക്കൾക്ക് സമ്മാനവും നൽകും. തൊഴിലാളികളുടെ കഴിവുകളെ പ്രോത്സാഹിപ്പിക്കുന്നതിനും ആദരിക്കുന്നതിനുമായാണ് പരിപാടി നടത്തുന്നത്.