പറവൂർ : ഏഴിക്കര സാമൂഹിക ആരോഗ്യകേന്ദ്രത്തിന്റെ നേതൃത്വത്തിൽ ഗവ. ഹൈസ്കൂളിലെ വിദ്യാർത്ഥികൾ കൊറോണ വൈറസ് ബോധവത്കരണത്തിന്റെ ഭാഗമായി പഞ്ചായത്തിന്റെ വിവിധ ഭാഗങ്ങളിൽ തെരുവുനാടകം അവതരിപ്പിച്ചു. പഞ്ചായത്ത് പ്രസിഡന്റ് ഗീത പ്രതാപൻ ഉദ്ഘാടനം ചെയ്തു. പ്രധാനാദ്ധ്യാപകൻ പ്രസാദ്, ഹെൽത്ത് സൂപ്പർവൈസർ ബിനോയ് വർഗീസ്, ഹെൽത്ത് ഇൻസ്പെക്ടർ നൂർജഹാൻ, ശ്രീദേവി തുടങ്ങിയവർ സംസാരിച്ചു.