കടുങ്ങല്ലൂർ കുന്നിൽ ഭഗവതി ക്ഷേത്ര തിരുവുത്സവത്തിന്റെ ഭാഗമായി നടന്ന പകൽപ്പൂരം
ആലുവ: കടുങ്ങല്ലൂർ കുന്നിൽ ഭഗവതി ക്ഷേത്രത്തിലെ പകൽപ്പൂരം ഭക്തിസാന്ദ്രമായി. മൂന്ന് ഗജവീരന്മാരുടെ അകമ്പടിയോടെ നടന്ന പകൽപ്പൂരത്തിൽ നൂറുകണക്കിന് ഭക്തർ പങ്കെടുത്തു. വാദ്യമേളങ്ങളും താലവും പകൽപ്പൂരത്തിന് കൊഴുപ്പേകി.