വൈറസ് ബാധതുടക്കത്തിലേ നിയന്ത്രിക്കാനായില്ല

കൊടും ചൂട് പ്രശ്നമാകുന്നു

വേനൽ കടുക്കും മുമ്പെ ക്ഷാമംരണ്ട് ലക്ഷം ലിറ്റർ

കൊച്ചി: പശുക്കളിലെ വൈറസ് ബാധയും ചൂടും കാരണം നാട്ടിൽ പാലിന് ക്ഷാമം .കഴിഞ്ഞവർഷം വേനലിൽ ഒരു ലക്ഷം ലിറ്റർ പാലിന്റെ കുറവാണ് സംസ്ഥാനത്ത് ഉണ്ടായിരുന്നതെങ്കിൽ ഇത്തവണ ചൂട് കൂടുംമുമ്പേ ക്ഷാമം ഇരട്ടിയാണ്. അതിൽ എറണാകുളം മേഖലയിൽ മാത്രം ഒരു ലക്ഷത്തിനടുത്ത് കുറവ്. മുമ്പ് അന്യസംസ്ഥാനങ്ങളിൽ നിന്ന് പാൽ എത്തിച്ചായിരുന്നു പരിഹാരമുണ്ടാക്കിയിരുന്നത് . ഇത്തവണ അതും നടക്കുന്നില്ല.

പണി തന്നത് വൈറസ്

കാപ്രിപോക്സ് വൈറസാണ് ഇത്തവണ ചൂടിനേക്കാൾ മുമ്പ് ക്ഷീരകർഷകർക്ക് പണി കൊടുത്തത്. പെട്ടെന്ന് പടർന്നുപിടിക്കുന്ന വൈറസ് ബാധിച്ച പശുക്കളുടെ ചർമ്മത്തിൽ മുഴ വന്ന് പൊട്ടുകയാണ് ചെയ്യുന്നത്. കറവയുള്ള പശുവാണെങ്കിൽ വൈറസ് ബാധയോടെ കറവ വറ്റും.ആരംഭത്തിലേയുള്ള പ്രതിരോധപ്രവർത്തനം പാളിയതാണ് രോഗം വ്യാപിക്കാനിടയാക്കിയത്.

അന്യസംസ്ഥാനങ്ങളും ചതിച്ചു

സാധാരണ എറണാകുളം മേഖലയിൽ പാൽക്ഷാമം വരുമ്പോൾ മലബാർ മേഖലയാണ് സഹായത്തിന് എത്താറുള്ളത്. ഇത്തവണ അതും പോരാതെ വരുന്ന സാഹചര്യം. സംസ്ഥാനത്തെ പാൽക്ഷാമം പരിഹരിക്കാൻ അന്യസംസ്ഥാനങ്ങളെയാണ് മിൽമ ആശ്രയിച്ചിരുന്നത്. രണ്ട് വർഷം മുമ്പ് വരെ തമിഴ്നാടായിരുന്നു പാൽ മിൽമയ്ക്ക് നൽകിയിരുന്നത്. എന്നാൽ, പൊടുന്നനെ അവർ സഹായം നിർത്തി. കഴിഞ്ഞ ഓണത്തിന് കർണാടകയാണ് സഹായമെത്തിച്ചിരുന്നത്. എന്നാൽ, ഇത്തവണ അവരുടെ സഹായവും കിട്ടില്ല .

''തമിഴ്നാടിനും കർണ്ണാടകയ്ക്കും മറ്റു ഉപഭോക്താക്കളുണ്ടെന്നാണ് വിവരം. 2006ൽ മഹാരാഷ്ട്രയിൽ നിന്നാണ് പാൽ എത്തിച്ചത്. കാലിത്തീറ്റയുടെ ഗുണനിലവാരം ഉറപ്പുവരുത്തിയിട്ടുണ്ട്.

പി.എ ബാലൻ മാസ്റ്റർ

മിൽമ ചെയർമാൻ