ആലുവ: മുപ്പത്തടം ശ്രീ മുതുകാട് ഭഗവതി ക്ഷേത്രത്തിലെ താലപ്പൊലി മഹോത്സവത്തോടനുബന്ധിച്ച് ഏഴ് ഗജവീരന്മാർ അണിനിരന്ന പകൽപ്പൂരം നടന്നു. പാറമേക്കാവ് പത്മനാഭനാണ് ഭഗവതിയുടെ തിടമ്പേറ്റിയത്. തിമില വിദ്വാൻ ചോറ്റാനിക്കര വിജയൻ മാരാരുടെ നേതൃത്വത്തിൽ 75ൽപ്പരം വാദ്യമേള വിദഗ്ദ്ധർ പങ്കെടുത്ത പഞ്ചവാദ്യവും പെരുവനം കുട്ടൻമാരാരുടെ നേതൃത്വത്തിൽ 75 ൽപ്പരം മേള വിദഗ്ദ്ധർ പങ്കെടുത്ത ചെണ്ടമേളവും പകൽപ്പൂരത്തിന് കൊഴുപ്പേകി. മുപ്പത്തടം ശ്രീ സുബ്രഹ്മണ്യസ്വാമി ക്ഷേത്രനടയിൽ നിന്നാരംഭിച്ച പകൽപ്പൂരം ക്ഷേത്രമൈതാനിയിൽ സമാപിച്ചു.