കൊച്ചി: ഭാരത് ധർമ്മ ജനസേന( ബി.ഡി.ജെ.എസ് ) എറണാകുളം നിയോജകമണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ആനുകാലിക കേരള രാഷ്ട്രിയം എന്ന വിഷയത്തിൽ നാളെ വൈകിട്ട് 4.30 ന് നടക്കുന്ന വിശദീകരണ സദസ് സംസ്ഥാന ജനറൽ സെക്രട്ടറി വി.ഗോപകുമാർ ഉദ്‌ഘാടനം ചെയ്യും.ജില്ല പ്രസിഡന്റ് എ.ബി.ജയപ്രകാശ് നയപരിപാടികൾ വിശദീകരിക്കും.ജില്ല ഭാരവാഹികളായ ടി.ജി.വിജയൻ,പി.എസ്.ജയരാജ്,സുരേഷ് ചാന്ദേലി, എ.എൻ.രാമചന്ദ്രൻ, അഡ്വ.ശ്രീകുമാർ തട്ടാരത്ത്,മഹിള സേന മണ്ഡലം പ്രസിഡന്റ് ബീന നന്ദകുമാർ എന്നിവർ സംസാരിക്കും. ബി.ഡി.ജെ.എസ് സംസ്ഥാന ജനറൽ സെക്രട്ടറിയായി തിരഞ്ഞെടുക്കപ്പെട്ട അനിരുദ്ധ് കാത്തികേയനെ ചടങ്ങിൽ ആദരിക്കും. മണ്ഡലം പ്രസിഡന്റ് കെ.കെ.പീതാംബരൻ അദ്ധ്യക്ഷനാകും.