മൂവാറ്റുപുഴ: ജില്ലാ പഞ്ചായത്ത് അംഗം എൻ.അരുൺ സംവിധാനം ചെയ്യുന്ന സിനിമ അവകാശികളുടെ ടൈറ്റിൽ ലോംചിംഗ് സി.പി.ഐ. സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ നിർവഹിച്ചു.മുൻ എം.പി.പന്ന്യൻ രവീന്ദ്രൻ, കെ.പ്രകാശ് ബാബു, സത്യൻ മൊകേരി തുടങ്ങിയ കലാ സാംസ്‌കാരിക രംഗത്തെ പ്രമുഖർ പങ്കെടുത്തു. രാജ്യത്ത് വ്യാപകമാകുന്ന ഭരണഘടനാ സംരക്ഷണ പോരാട്ടങ്ങളും , ഇന്ത്യൻ സാമൂഹിക ജീവിതത്തിൽ ഉയരുന്ന സങ്കീർണതകളും പ്രതിസന്ധികളും ഒരു മലയാളിയുടെയും അസാമിയുടെയും ജീവിതവുമായി ബന്ധപ്പെടുത്തിയ പ്രമേയമാണ് ചിത്രം ചർച്ച ചെയ്യുന്നത്. മലയാളത്തിലെ പ്രമുഖ അഭിനേതാക്കൾക്കൊപ്പം ഉത്തരേന്ത്യൻ കലാകാരൻമാരും ചിത്രത്തിൽ അണിനിരക്കും. ചിത്രീകരണം ഫെബ്രുവരി 16ന് ആരംഭിക്കും.