ഫോർട്ടുകൊച്ചി: തോപ്പുംപടി ഹാർബറിൽ നിന്നും പോയ മത്സ്യബന്ധന ബോട്ടിൽ ചൈനീസ് കപ്പലിടിച്ചു. ഫെബ്രുവരി അഞ്ചിന് പുലർച്ചെ ഒരു മണിക്ക് പുറംകടലിലാണ് സംഭവം.
ബോട്ടിന്റെ മുൻഭാഗം പൂർണമായും തകർന്നു. ഒമ്പത് തൊഴിലാളികളെയും മറ്റൊരു മത്സ്യബന്ധന ബോട്ട് രക്ഷപ്പെടുത്തി. തൊഴിലാളികൾ വിശ്രമിക്കുന്ന സമയത്താണ് അപകടം. ഫുയു ആൻയു എന്ന കപ്പൽ നിറുത്താതെ പോയി.
തമിഴ്നാട് നാഗപട്ടണം സ്വദേശി ശെൽവരാജ് എന്ന തൊഴിലാളിയാണ് ഇന്നലെ ഫോർട്ടുകൊച്ചി കോസ്റ്റൽ പൊലീസിൽ എത്തി മൊഴി നൽകിയത്. കേസ് രജിസ്റ്റർ ചെയ്തതായി അധികാരികൾ അറിയിച്ചു. 25 ലക്ഷം രൂപയുടെ നഷ്ടം കണക്കാക്കുന്നു. തൊഴിലാളികൾ ചികിത്സ തേടി വീടുകളിലേക്ക് മടങ്ങി.