മൂവാറ്റുപുഴ: ആവോലി ഗ്രാമ പഞ്ചായത്തിലെ ഇട്ടിയകാട് മിച്ചഭൂമിയിലേയും വാളകം ഗ്രാമപഞ്ചായത്തിലെ വാളകം മിച്ചഭൂമിയിലും സർക്കാർ ഭൂരഹിതർക്ക് പതിച്ച് നൽകിയ ഭൂമിയിലെ മരങ്ങൾ മുറിച്ച് മാറ്റുന്നതിന് നടപടിയാകുന്നു. പട്ടയപുറമ്പോയ്ക്ക് മിച്ചഭൂമികളിലെ ഉണങ്ങിയതും വീണ് കിടക്കുന്നതും അപകട ഭീഷണിയുള്ളതുമായ മരങ്ങൾ ലേലം ചെയ്യുന്നതിനും മുറിച്ച് മാറ്റുന്നതിനും പുതിയ മാർഗ നിർദ്ദേശം നൽകണമെന്നാവശ്യപ്പെട്ട് എൽദോ എബ്രഹാം എം.എൽ.എ നിയമസഭയിൽ സബ്മിഷൻ ഉന്നയിച്ചിരുന്നു. സബ്മിഷന് മറുപടിയായിട്ടാണ് പട്ടയ ഭൂമി, പുറമ്പോയ്ക്ക് ഭൂമി, മിച്ചഭൂമികളിലെ ഉണങ്ങിയതും വീണൂകിടക്കുന്നതും അപകട ഭീഷണിയുള്ളതുമായ മരങ്ങൾ ലേലം ചെയ്യുന്നതിനും മുറിച്ച് മാറ്റുന്നതിനും പുതിയ മാർഗ നിർദ്ദേശം നൽകി സർക്കാർ ഉത്തരവ് ഇറക്കിയത്.