ചോറ്റാനിക്കര: കാഞ്ഞിരമിറ്റം ശ്രീനാരായണ ഗുരുധർമ്മ ക്ഷേത്രത്തിലെ തിരുവുത്സവത്തോടനുബന്ധിച്ച് നടക്കുന്ന ശ്രീനാരായണദർശന സമീക്ഷായജ്ഞം രണ്ടാം ദിവസമായ ഇന്നലെ അനുകമ്പ ഗുരുദർശനത്തിൽ എന്ന വിഷയത്തിൽ ബ്രഹ്മശ്രീ സ്വാമി മുക്താനന്ദ യതി അമുഖപ്രഭാഷണവും ,ഡോ. ഡോ. ഗീതസ്വരാജ് മുഖ്യപ്രഭാഷണവും നടത്തി . ഉത്സവം സമാപനദിവസമായ ഇന്ന് രാവിലെ 5 മുതൽ ആരംഭിക്കുന്ന ക്ഷേത്രാചാര ചടങ്ങുകൾക്ക് ശേഷം 10ന് ശ്രീനാരായണ ദർശന സമീക്ഷായജ്ഞം ബ്രഹ്മശ്രീ സ്വാമി മുക്താനന്ദയതിയുടെ ആമുഖപ്രഭാഷണം തുടർന്ന് ശിവഗിരി മഠം ട്രഷറർ ബ്രഹ്മശ്രീ ശാരദാനന്ദ സ്വാമിജിയുടെ മുഖ്യപ്രഭാഷണം, വൈകിട്ട് 3 ന് പ്രത്യേകം സജ്ജമാക്കിയ രഥത്തിൽ ഗുരുദേവ വിഗ്രഹവും വഹിച്ചു കൊണ്ടുള്ള ഊരുവലം ചുറ്റൽ എന്നിവ നടക്കും.