കൊച്ചി: തൃപ്പൂണിത്തുറ പുതിയകാവ് ഭഗവതി ക്ഷേത്രത്തിലെ ഉത്സവത്തിന് വെടിക്കെട്ട് നടത്താൻ അനുമതിയ്ക്ക് സമർപ്പിച്ച അപേക്ഷയിൽ ഈമാസം 15നകം ജില്ലാ കലക്ടർ തീരുമാനമെടുക്കാൻ ഹൈക്കോടതി നിർദ്ദേശിച്ചു. വെടിക്കെട്ടിന് അനുമതി തേടി കഴിഞ്ഞ ഡിസംബർ 26 ന് അപേക്ഷ നൽകിയെങ്കിലും തീർപ്പായില്ലെന്ന് ദേവസ്വം പ്രസിഡന്റ് അനിൽ കുമാർ സമർപ്പിച്ച ഹർജിയിലാണ് ദേവസ്വം ബെഞ്ചിന്റെ ഉത്തരവ്.
ഈമാസം 23 മുതൽ 29 വരെയാണ് ഉത്സവം. വെടിക്കെട്ടിന് അനുമതി തേടിയ അപേക്ഷയിൽ ഫെബ്രുവരി 15 ന് മുമ്പെങ്കിലും തീരുമാനമെടുക്കാൻ ജില്ലാ ഭരണകൂടത്തിന് നിർദേശം നൽകണമെന്നാണ് ആവശ്യം. ഹർജി ആദ്യം പരിഗണിച്ച സിംഗിൾ ബെഞ്ച് ദേവസ്വം ബെഞ്ചിന് വിടുകയായിരുന്നു.