പള്ളുരുത്തി: പെരുമ്പടപ്പ് സുബ്രഹ്മണ്യ ക്ഷേത്രത്തിൽ തിരുവുത്സവത്തോടനുബന്ധിച്ച് പള്ളിവേട്ട ഇന്ന് . രാവിലെ 10ന് ആനയൂട്ട്. വൈകിട്ട് 4ന് പകൽപ്പൂരം.കോണം ഗുരു സ്മാരക സന്നിധിയിൽ നിന്നാരംഭിക്കും. ഈരാറ്റുപേട്ട അയ്യപ്പൻ എന്ന ഗജവീരൻ ഭഗവാന്റെ തിടമ്പേറ്റും. പകൽപ്പൂരത്തിൽ 35 കലാകാരൻമാർ അണിനിരക്കുന്ന ചെണ്ടമേളം നടക്കും. രാത്രി 9 ന് തായമ്പക. 10 ന് പളളിവേട്ടക്ക് പുറപ്പാട്. വെള്ളിയാഴ്ച ആറാട്ട്. 3 ഗജവീരൻമാർ പൂരത്തിന് അണിനിരക്കും. ഉച്ചക്ക് ആറാട്ട് സദ്യ. വൈകിട്ട് 5ന് കാവടി ഘോഷയാത്രകൾ.6 ന് ഭക്തിഗാനസുധ. 6.30ന് തിരു ആറാട്ട്. കെ.വി.അജയൻ, കെ.എസ്.കിഷോർ കുമാർ, കെ.കെ.അനിൽകുമാർ എന്നിവർ പരിപാടികൾക്ക് നേതൃത്വം നൽകും. മേൽശാന്തി ഹരി ചടങ്ങുകൾക്ക് കാർമ്മികത്വം വഹിക്കും.