തൃക്കാക്കര:. ട്രാവൽ ഏജൻസിയുടെ വെബ്‌സൈറ്റിൽ കയറി എയർലൈൻ ടിക്കറ്റുകൾ വില്പന നടത്തി 25 ലക്ഷം രൂപയോളം തട്ടിയെടുത്തതിന് കൊൽക്കത്തശ്യാംബസാറിലെ ഷിതിജ് ഷോ (19) ഇൻഫോപാർക്ക് പാെലീസിന്റെ പിടിയിലായി.
ട്രാവൽ ഏജൻസിക്ക് കാക്കനാട് കിൻഫ്രാ പാർക്കിലെ ഐ.ടി. കമ്പനി ഉണ്ടാക്കി നൽകിയ സോഫ്റ്റ് വെയറാണ് യുവാവ് ഹാക്ക് ചെയ്തത്.
പ്രതി വിറ്റ ടിക്കറ്റുകൾ ഉപയോഗിച്ച് യാത്ര ചെയ്ത കൊൽക്കത്ത സ്വദേശികളെ പോലീസ് ചോദ്യം ചെയ്തപ്പോൾ ടിക്കറ്റ് കൊൽക്കത്തയിലുള്ള 'ചുട്ടി ചുട്ടി' എന്ന ട്രാവൽ ഏജൻസി നൽകിയതാണെന്ന് കണ്ടത്തെി. ഷിതിജ് ടിക്കറ്റ് ഏജന്റാണെന്നും 20 ശതമാനം വില കുറച്ച് ടിക്കറ്റ് നൽകാമെന്ന് പ്രതി പറഞ്ഞെന്നും 'ചുട്ടി ചുട്ടി' ട്രാവൽസ് ഉടമ പൊലീസിന് മൊഴി നൽകി.
കൊച്ചി സിറ്റി പോലീസ് ഡെപ്യൂട്ടി കമ്മീഷണർ ജി. പുങ്കുഴലിയുടെ നിർദേശപ്രകാരം ഇൻഫോപാർക്ക് സി.ഐ. എ. അനന്തലാൽ, എസ്.ഐ. എ.എൻ. ഷാജു, എസ്.ഐ. ബിജു, എ.എസ്.ഐ. അബ്ദുൾ ഹനീഫ്, സൈബർ സെൽ ഉദ്യോഗസ്ഥൻ മാത്യു ജോസഫ് എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ പിടികൂടിയത്.
വ