പാമ്പാക്കുട : ഇന്ത്യൻ നാഷണൽ കോൺഗ്രസ് (ഐ) പാമ്പാക്കുട മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ രാഷ്ട്രീയ വിശദീകരണ യോഗവും കെ.പി.സി.സി.ജനറൽ സെക്രട്ടറി ജെയ്സൺ ജോസഫിന് സ്വീകരണവും നൽകി.
മുൻ എം.എൽ.എ വി.ജെ.പൗലോസ് പൊതുസമ്മേളനം ഉദ്ഘാടനം ചെയ്തു. കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് പി.യു.ചാക്കോ അദ്ധ്യക്ഷത വഹിച്ചു. ടിംബർ തൊഴിലാളി യൂണിയൻ (സി.ഐ.ടി.യു) വിൽ നിന്ന് രാജിവച്ച് ഐ.എൻ.ടി.യു.സി.യിൽ ചേർന്നവർക്ക് കെ.പി.സി.സി.ജനറൽ സെക്രട്ടറി ജെയ്സൺ ജോസഫ് അംഗത്വം വിതരണം ചെയ്തു.
പിറവം ബ്ലോക്ക് കോൺഗ്രസ് പ്രസിഡന്റ് വിൽസൺ കെ.ജോൺ , പാമ്പാക്കുട സർവീസ് സഹകരണ ബാങ്ക് പ്രസിഡന്റ് ജേക്കബ് മാത്യു മംഗലത്ത്, മുൻ പാമ്പാക്കുട പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. എബി.എൻ.ഏലിയാസ് , ഷീല ബാബു, റജി പ്ലാച്ചേരി തുടങ്ങിയവർ പ്രസംഗിച്ചു.