കോലഞ്ചേരി: മഴുവന്നൂർ വാര്യർ ഫൗണ്ടേഷന്റെ ആശ്രിത ഭവനങ്ങളുടെ താക്കോൽദാനവും ബാലമന്ദിരത്തിന്റെ വാർഷികവും എൽദോസ് കുന്നപ്പിള്ളി എം.എൽ.എ ഉദ്ഘാടനം ചെയ്തു. വാര്യർ ഫൗണ്ടേഷൻ ട്രസ്റ്റി എ.എസ് മാധവൻ ചടങ്ങിൽ അദ്ധ്യക്ഷനായി. ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് ബിനീഷ് പുല്യാട്ടേൽ, മെഡിക്കൽ കോളേജ് ആശുപത്രി സെക്രട്ടറി ജോയി പി. ജേക്കബ്, സിന്തൈറ്റ് ഇൻഡസ്ട്രീസ് ഡയറക്ടർ വിജു ജേക്കബ്, എൻ.എ തോമസ്, ജേക്കബ് ടി. എബ്രാഹാം, പ്രസാദ് പാറക്കൽ, രമേഷ് അയ്യർ, വാര്യർ ഫൗണ്ടേഷൻ കൺവീനർ അനിയൻ പി. ജോൺ എന്നിവർ പ്രസംഗിച്ചു. മജീഷ്യൻ ഗോപിനാഥ് മുതുകാടിന്റെ മോട്ടിവേഷൻ മാജിക് ഷോയും ബാലമന്ദിരത്തിലെ കുട്ടികളുടെ കലാപരിപാടികളും നടന്നു.ഒമ്പതു വീടുകളാണ് നിർമിച്ചു നൽകിയത്. ഒരു വീടിന് നാലു ലക്ഷം രൂപ ചെലവഴിച്ചു.