കൊച്ചി: ജില്ലാ ടൂറിസം പ്രൊമോഷൻ കൗൺസിലിന്റെ കീഴിലുള്ള കടമ്പ്രയാർ ഇക്കോ ടൂറിസം പദ്ധതിയുടെ ഭാഗമായി സ്‌കൂൾ കോളേജ് വിദ്യാർത്ഥികൾക്ക് വേണ്ടിയുള്ള കയാക്കിംഗ് പരിശീലനം ഇൻഫോപാർക്കിന് സമീപമുള്ള കടമ്പ്രയാർ പുഴയിൽ ആരംഭിച്ചു. തൃക്കാക്കര നഗരസഭാ അദ്ധ്യക്ഷ ഉഷാ പ്രവീൺ ഉദ്ഘാടനം ചെയ്തു. സ്‌പോർട്‌സ് കൗൺസിൽ സെക്രട്ടറി അഡ്വ .ശ്രീനിജൻ, ഡി.ടി.പി.സി സെക്രട്ടറി വിജയകുമാർ, വൈസ് ചെയർമാൻ പി.പി. എൽദോ, കടമ്പ്രയാർ ടൂറിസം മാനേജർ ബേസിൽ തുടങ്ങിയവർ പങ്കെടുത്തു.
സഞ്ജീവനം ആയുർവേദ ആശുപത്രിയുടെ സഹകരണത്തോടെയാണ് പത്തു ദിവസം നീണ്ടു നിൽക്കുന്ന പരിശീലനം സംഘടിപ്പിക്കുന്നത്. കയാക്കിംഗ് വിദഗ്‌ദ്ധരായ ബിനു സ്റ്റീഫൻ, എൽദോ കുര്യാക്കോസ് എന്നിവരാണ് നേതൃത്വം നൽകുന്നത്. ഫോൺ: 9961613717.