.

കൊച്ചി: കേരള പൊലീസിൽ നിന്ന് തോക്കും വെടിയുണ്ടകളും കാണാതായ സംഭവം കേന്ദ്ര ഏജൻസിയായ എൻ.ഐ.എ അന്വേഷിക്കണമെന്ന് ബി.ജെ.പി സംസ്ഥാന ജനറൽ സെക്രട്ടറി എം.ടി. രമേശ് ആവശ്യപ്പെട്ടു കാണാതായ തോക്കുകളും വെടിയുണ്ടകളും മാവോയിസ്റ്റ് തീവ്രവാദി സംഘടനകൾക്ക് കൈമാറിയോയെന്ന് സംശയമുണ്ട്. .
ഇക്കാര്യത്തിൽ മുഖ്യമന്ത്രിയുടെ മൗനം ദുരൂഹമാണ്. തീവ്രവാദികളുമായി പൊലീസിലെ ചിലർ ബന്ധം സ്ഥാപിച്ച വിവരം നേരത്തെ പുറത്തു വന്നിട്ടുണ്ട്.സി.എ.ജി പലതവണ ഇക്കാര്യത്തിൽ വിശദീകരണം ആരാഞ്ഞെങ്കിലുംമറുപടി നൽകാൻ ആഭ്യന്തരവകുപ്പ് തയ്യാറായില്ല.ഡി.ജി.പിയെ സ്ഥാനത്ത് നിന്ന് മാറ്റി നിർത്തിയും മുഖ്യമന്ത്രി ആഭ്യന്തരവകുപ്പിൽ നിന്ന് ഒഴിഞ്ഞുനിന്നും അന്വേഷണത്തിന് തയ്യാറാകണം. അന്വേഷണം ആവശ്യപ്പെട്ട് കേന്ദ്ര വിജിലൻസിനും എൻ.ഐ.എക്കും ബി.ജെ.പി കത്ത് നൽകുമെന്ന് എം.ടി. രമേശ് പറഞ്ഞു.