അങ്കമാലി : 2019 20 വർഷത്തിൽ മിൽമ സംഘങ്ങളിൽ പാൽ അളന്ന ക്ഷീര കർഷകർക്ക് ധനഹായം നൽകി, ബ്ലോക്ക് പഞ്ചായത്തിന്റെ കീഴിലുള്ള 43 സംഘങ്ങൾ വഴി 1500 കർഷകർക്കാണ് ആനുകൂല്യങ്ങൾ നൽകിയത്. ഏറ്റവും കൂടുതൽ പാൽ അളന്ന മാണിക്യമംഗലം സംഘം പ്രസിഡന്റ് കെ.കെ. ബെജുവിന് സബ്‌സിഡി തുകയുടെ ചെക്ക് നൽകി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പി.ടി. പോൾ ഉദ്ഘാടനം ചെയ്തു. ടി.പി. ജോർജ്, കെ.വി. അയ്യപ്പൻ, ഗ്രേസി റാഫേൽ, ഷാജു .വി .തെക്കേക്കര, ചെറിയാൻ തോമസ്, ജയരാധാകൃഷ്ണൻ , ബിബി സെബി, നീതു , എ.എ. സന്തോഷ് എന്നിവർ പ്രസംഗിച്ചു.