കോലഞ്ചേരി: പുത്തൻകുരിശ് പഞ്ചായത്തിലെ യു.പി വരെയുള്ള കുട്ടികൾക്കായി ദിശ പദ്ധതിയുടെ ഭാഗമായി ഇംഗ്ലീഷ് ഫെസ്റ്റ് നടന്നു. പരിസ്ഥിതി പ്രവർത്തകൻ തോമസ് പൊക്കാമറ്റം കുട്ടികളുമായി സംവദിച്ചു. ഇതോടൊപ്പം കുക്കറി ഷോ,ചുമർചിത്ര നിർമാണം, കഥപറച്ചിൽ, ക്വിസ്, കവിത, ലേഖന രചനാ മത്സരങ്ങളും നടന്നു. 228 കുട്ടികൾ പങ്കെടുത്തു. സെന്റ് തോമസ് കോളേജിലെ അദ്ധ്യാപകൻ പി.സി. ചാക്കോ, കെ.വൈ ജോഷി, പി.കെ രാജൻ, കെ. രാധാകൃഷ്ണ മേനോൻ, എൻ.യു ബിജു, ലീല പൗലോസ്, പി.എം സുകുമാരൻ എന്നിവർ നേതൃത്വം നൽകി. സമാപന സമ്മേളനം പഞ്ചായത്തംഗം ലീന മാത്യു ഉദ്ഘാടനം ചെയ്തു. പി.എൻ. നക്ഷത്രവല്ലി, എം.കെ. രാമചന്ദ്രൻ എന്നിവർ സംസാരിച്ചു.