അങ്കമാലി: ബ്ലോക്ക് പഞ്ചായത്ത് സ്കിൽസ് എക്സലൻസ് സെന്ററിന്റെ നേതൃത്വത്തിൽ മൂക്കന്നൂർ പഞ്ചായത്ത്‌ ഹാളിൽ സൗജന്യ പി.എസ്.സി കോച്ചിംഗ് ആരംഭിച്ചു. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ജയ രാധാകൃഷ്ണൻ ഉദ്ഘാടനം ചെയ്തു. ഗ്രേസി റാഫേൽ അദ്ധ്യക്ഷത വഹിച്ചു. ടി.എം വർഗീസ്, പി.പി. എൽദോ എന്നിവർ പ്രസംഗിച്ചു.