കൊച്ചി: കേരള ഫിഷറീസ് സമുദ്രപഠന സർവകലാശാല (കുഫോസ്) നൂതന മത്സ്യക്കൃഷി രീതികളെക്കുറിച്ച് മൂന്ന് ദിവസത്തെ പരിശീലനം നടത്തുന്നു. പനങ്ങാട് കുഫോസ് ആസ്ഥാനത്ത് 18 മുതൽ 20 വരെയാണ് പരിശീലനം. ആദ്യം രജിസ്റ്റർ ചെയ്യുന്ന 25 പേർക്കാണ് അവസരം. തിരഞ്ഞെടുക്കപ്പെടുന്നവർ 590 രൂപ ഫീസ് അടക്കണം. ഓഫീസ് പ്രവൃത്തി സമയത്ത് ( 9.30 - 4.30) ഫോണിലൂടെ രജിസ്റ്റർ ചെയ്യാം. ഫോൺ: 9645392202.