കോലഞ്ചേരി: പട്ടിമറ്റം എസ്.എൻ.ഡി.പി ശാഖയുടെ വിശേഷാൽ പൊതുയോഗം 16 (ഞായർ) ഉച്ചയ്ക്ക് 2 ന് ശാഖ ഓഡിറ്റോറിയത്തിൽ നടക്കും. കുന്നത്തുനാട് യൂണിയൻ അഡ്മിനിസ്ട്രേറ്റീവ് കമ്മിറ്റി ചെയർമാൻ കെ.കെ കർണ്ണൻ ഉദ്ഘാടനം ചെയ്യും. കൺവീനർ സജിത് നാരായണൻ,കമ്മിറ്റിയംഗം എം.എ രാജു എന്നിവർ സംബന്ധിക്കും. ശാഖ പ്രസിഡന്റ് ടി.ബി തമ്പി, സെക്രട്ടറി പി.പി പുരുഷോത്തമൻ തുടങ്ങിയവർ സംസാരിക്കും.