തെക്കൻപറവൂർ: 200-ാം നമ്പർ എസ്.എൻ.ഡി.പി ശാഖായോഗത്തിന്റെ പോഷക സംഘടനയായ സഹോദരൻ അയ്യപ്പൻ സ്മാരക കുടുംബയൂണിറ്റിന്റെ 17-ാമത് വാർഷികാഘോഷം ഫെബ്രു. 16-ാം തീയതി ഞായറാഴ്ച മുത്താംകാട്ടിൽ വാസുദേവന്റെ വസതിയിൽ വച്ച് നടക്കും.
രാവിലെ 8 മണിക്ക് ഗുരുപൂജ, തുടർന്ന് പതാകഉയർത്തൽ, 8.30ന് സമൂഹ പ്രാർത്ഥന, 10ന് വാർഷിക സമ്മേളനം, ശാഖായോഗം സെക്രട്ടറി ശേഷാദ്രിനാഥൻ അദ്ധ്യക്ഷത വഹിക്കും. പ്രസിഡന്റ് പി.വി. സജീവ് സമ്മേളനം ഉദ്ഘാടനം ചെയ്യും. വൈസ് പ്രസിഡന്റ് ടി.കെ. രവി മുഖ്യാതിഥിയായിരിക്കും. പി.സി. ബിബിൻ മുഖ്യപ്രഭാഷണം നടത്തും. ആശംസ അർപപിച്ചു കൊണ്ട് ശശിധരൻ, സിന്ധു മധുസൂദനൻ എന്നിവർ പ്രസംഗിക്കും. എം.ടി. അനോഷ് സ്വാഗതവും, കൃഷ്ണനുണ്ണി നന്ദിയും പറയും. തുടർന്ന് ഗുരുദേവ കൃതികളുടെ ആലാപനവും കലാകായിക മത്സരവും നടക്കും.