കിഴക്കമ്പലം: ബി.ജെ.പി കുന്നത്തുനാട് മണ്ഡലം കമ്മിറ്റി പള്ളിക്കരയിൽ രാഷ്ട്രീയ വിശദീകരണ സമ്മേളനം നടത്തി. സംസ്ഥാന ജനറൽ സെക്രട്ടറി എം.ടി രമേശ് ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് കെ.ആർ കൃഷ്ണകുമാർ അദ്ധ്യക്ഷനായി. പത്മശ്രീ നേടിയ എം.കെ കുഞ്ഞോൽ മാസ്റ്ററെ ആദരിച്ചു. ബി.ജെ.പി ജില്ലാ പ്രസിഡന്റ് വി.എൻ വിജയൻ, സംസ്ഥാന കൗൺസിലംഗം സി.പി രവി, ജില്ല സെക്രട്ടറി പ്രസന്ന വാസുദേവൻ, സി.എം മോഹനൻ, സി.എം നാസർ, മുരളി കോയിക്കര. പി.കെ ഷിബു.സി.പി മനോജ്. പി.സി കൃഷ്ണൻ തുടങ്ങിയവർ സംസാരിച്ചു.