ആലുവ: അയൽരാജ്യങ്ങളിൽ മതപീഡനത്തെ തുടർന്ന് പലായനം ചെയ്യേണ്ടി വന്ന മതന്യൂനപക്ഷങ്ങൾക്ക് പൗരത്വം നൽകേണ്ടത് ഭാരതത്തിന്റെ കടമയാണെന്ന് ആർ.എസ്.എസ് പ്രാന്തിയ ബൗദ്ധിക് പ്രമുഖ് കെ.പി. രാധാകൃഷ്ണൻ പറഞ്ഞു. ജനജാഗരണ സമിതി ചെങ്ങമനാട് സംഘടിപ്പിച്ച ജനജാഗരണ സദസ് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ആർ.എസ്.എസ് ഖണ്ഡ് വ്യവസ്ഥ പ്രമുഖ് ആർ. ചന്ദ്രൻപിള്ള അദ്ധ്യക്ഷത വഹിച്ചു. ഹിന്ദു ഐക്യവേദി സംസ്ഥാന സെക്രട്ടറി കെ.പി. സുരേഷ്, ബി.ജെ.പി സംസ്ഥാന സമിതിഅംഗം ലത ഗംഗാധരൻ, വി.എൻ. മോഹൻദാസ്, വി.കെ. ഗോപിനാഥൻ, എ. ശെന്തിൽകുമാർ, പി. സദാനന്ദൻ, സി. സുമേഷ്, മിഥുൻ ചെങ്ങമനാട് എന്നിവർ സംസാരിച്ചു.