കൊച്ചി: പൗരത്വഭേദഗതി നിയമത്തിനെതിരെ വെൽഫെയർ പാർട്ടി ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ ലോംഗ് മാർച്ച് സംഘടിപ്പിക്കും. ശനിയാഴ്ച പകൽ മൂന്നിന് സൗത്ത് കളമശേരിയിൽ നിന്ന് ആരംഭിച്ച് വൈകിട്ട് ഏഴിന് മറൈൻ ഡ്രൈവിൽ സമാപിക്കും. ഹൈക്കോടതി ജംഗ്ഷനിലെ ലാലൻ ടവറിൽ ചേരുന്ന പൊതുസമ്മേളനം വെൽഫെയർ പാർട്ടി സംസ്ഥാന പ്രസിഡന്റ് ഹമീദ് വാണിയമ്പലം ഉദ്ഘാടനം ചെയ്യും. 25, 26 തീയതികളിൽ 'ഒക്കുപെ രാജ്ഭവൻ' പരിപാടിയുടെ പ്രചരണാർത്ഥം സംഘടിപ്പിക്കുന്ന മാർച്ചിൽ വിവിധ സംഘടനാ നേതാക്കൾ പങ്കെടുക്കും. വെൽഫെയർ പാർട്ടി ജില്ലാ പ്രസിഡന്റ് ജ്യോതിവാസ് പറവൂർ, ജനറൽ സെക്രട്ടറി ഷംസുദ്ധീൻ എടയാർ, വൈസ് പ്രസിഡന്റ് കെ എച്ച് സദക്കത്ത് എന്നിവർ വാർത്താസമ്മേളനത്തിൽ പങ്കെടുത്തു.