കൊച്ചി: ഡോ. മുഹമ്മദ് റഫീക്ക് എഴുതി എച്ച് ആൻഡ് സി പ്രസിദ്ധീകരിച്ച 'കാഴ്ചയുടെ കാണാപ്പുറങ്ങൾ തേടി' എന്ന യാത്രാവിവരണം പ്രൊഫ. എം.കെ സാനു പ്രകാശനം ചെയ്തു. പ്രസ് ക്ലബിൽ നടന്ന ചടങ്ങിൽ ശിവകുമാർ അദ്ധ്യക്ഷനായി. മലേഷ്യ, മൊറോക്കോ, അമേരിക്ക, ആംസ്റ്റർഡാം എന്നീ രാജ്യങ്ങളിലൂടെയുള്ള യാത്രാവിവരണങ്ങളാണ് പുസ്തകത്തിലുള്ളത്. പുസ്തകത്തിന് അവതാരിക എഴുതിയത് നടൻ സലീംകുമാറാണ്.