തിരുവാണിയൂർ: സംഗീത അദ്ധ്യാപകനും, സംഗീത സംവിധായകനുമായ കെ.ആർ അലക്സിന്റെ ഒന്നാം ചരമ വാർഷികത്തോടനുബന്ധിച്ച് അനുസ്മരണ സമ്മേളനം നടന്നു. പഞ്ചായത്ത് കമ്മ്യൂണിറ്റി ഹാളിൽ എസ്.ടി റെഡ്യാർ ആൻഡ് സൺസ് പ്രിന്റിംഗ് ഡിവിഷൻ മാനേജിംഗ് ഡയറക്ടർ ആർ.സുരേഷ് ഉദ്ഘാടനം ചെയ്തു. സമ്മേളനത്തോടനുബന്ധിച്ച് സംഗീതാർച്ചനയും മുതിർന്ന കലാകാരൻമേരേയും ആദരിച്ചു. പഞ്ചായത്ത് പ്രസിഡന്റ് കെ.സി പൗലോസ് അദ്ധ്യക്ഷനായി. ശില്പി സുനിൽ തിരുവാണിയൂർ, വയലിൻ വിദ്വാൻ നെടുമങ്ങാട് ശിവാനന്ദൻ, കവി തോമസ് അന്തിക്കാട്ട്. കാഥികൻ ജി. റാവു, സിനി ആർട്ടിസ്റ്റ് ബാബു രാജ് തിരുവാങ്കുളം എന്നിവരെ ആദരിച്ചു.